നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അഭിഭാഷകന് മുഖേനെ അപ്പുണ്ണി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നിര്‍ദ്ദേശിച്ച് അപ്പുണ്ണിക്ക് പലതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. നടിയെ ആക്രമിച്ച കേസില്‍ ഇയാളുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് നേരത്തെ അറിയിച്ച പൊലീസ് പിടികൂടാനായി പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു.
Comments