നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി. പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന് പ്രതീഷ് ചാക്കോയാണ് കേസില്‍ സുപ്രധാനമായേക്കാവുന്ന ഈ മൊഴി നല്‍കിയത്. പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞത്.
Comments