മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു എസ്ആർ കോളജ് ഉടമ ആർ. ഷാജി വിജിലൻസിനു മൊഴി നൽകി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഷാജി അറിയിച്ചു. മെഡിക്കൽ കോളജിന് ആവശ്യമായ കണ്‍സൾട്ടൻസിക്കായി സതീഷ് നായർക്ക് പണം നൽകിയിട്ടുണ്ട്. പണം മടക്കി കിട്ടാൻ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു അഭിഭാഷകരുടെ നിയമോപദേശം. അതിനാലാണ് പരാതി നൽകാത്തതെന്നും ഷാജി കൂട്ടിച്ചേർത്തു.
Comments