കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസിനെ അപായപ്പെടുത്താൻ ശ്രമം . ഞായറാഴ്ച വൈകിട്ടാണ് സംഭവം. കിഴക്കമ്പലത്തെ പരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ ഒരു വഴിയാത്രക്കാരനാണ് എംഎൽഎയുടെ കാറിന്റെ ടയർ ഊരിത്തെറിക്കാറായതു ശ്രദ്ധയിൽപ്പെടുത്തിയത്. വാഹനത്തിന്റെ എല്ലാ ടയറുകളും ഇളക്കിയ നിലയിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Comments