സംവിധായകന് ജീന്‍പോള്‍ ലാലിനെതിരെ നടി നല്കിയ പരാതിയെ തള്ളി സംവിധായകനും നടനും ജീന്‍പോളിന്റെ അച്ഛനുമായ ലാല്‍ രംഗത്ത്. നടിക്ക് പ്രതിഫലം നല്‍കാതിരുന്നത് ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണെന്ന് ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിക്ക് നേരെ മോശമായ പരാമര്‍ശങ്ങളൊന്നും ജീന്‍പോള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഹണിബീ ടുവില്‍ ഒറ്റ സീനില്‍ അഭിനയിക്കാന്‍ വന്ന കുട്ടിയാണ് ഇവര്‍. 50000 രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞായിരുന്നു സിനിമയില്‍ അവസരം നല്‍കിയത്. സിനിമയില്‍ ഒരു സീനില്‍ മാത്രമേയുള്ളൂ. എന്നാല്‍ പ്രകടനം മോശമായതിനാല്‍ മറ്റൊരു കുട്ടിയെ വേഷമിടീപ്പിച്ചാണ് സീന്‍ പൂര്‍ത്തീകരിച്ചത്. ഇതാണ് പ്രതിഫലം നല്‍കാത്തതിന് കാരണം. എന്നാല്‍ പിന്നീട് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് വക്കീല്‍ നോട്ടീസ് വരികയായിരുന്നു, അതിന് മറുപടിയും അയച്ചു', ലാല്‍ പറയുന്നു.
Comments