നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. താന്‍ കളവ് പറയാറില്ല. വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. പങ്കുള്ളവരുടെ പേരുകള്‍ വഴിയെ പുറത്തുവരും. അരൂരിലെ ബൈക്ക് മോഷണക്കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം
Comments