റിസര്‍വ് ബാങ്ക് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയതായി സൂചന. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടി പൂര്‍ത്തിയായ 200 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കിക്കാനും ആര്‍ബിഐയ്ക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം വിപണിയില്‍ എത്തിയ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രണ്ടായിരം രൂപ നോട്ടിന്റെ പ്രചാരത്തില്‍ കുറവുണ്ടായതായി ബാങ്കുകളും എടിഎം സേവന ദാതാക്കളും അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ നടപടി. നോട്ടസാധുവാക്കലിന് ശേഷം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 7.4 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചു. നവംബര്‍ എട്ടിന് നോട്ടസാധുവാക്കല്‍ പ്രഖ്യാപിക്കുന്പോള്‍ 6.3 ലക്ഷം കോടി രൂപയുടെ ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തിലിരുന്നത്.
Comments