ഇറാഖില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വ്യക്തമായ തെളിവില്ലാതെ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും തെറ്റുചെയ്യാന്‍ തനിക്കാവില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. കാണാതായ ഇന്ത്യക്കാര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊ, ചോരപ്പാടുകളൊ, ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കാണാതായവരുടെ പട്ടികയില്‍നിന്ന് അവരെ 'മരിച്ചുവെന്ന് കരുതുന്നവര്‍' എന്ന പട്ടികയിലേക്ക് മാറ്റാന്‍ പോലും കഴിയില്ല.
Comments