ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാവാന്‍ എടുത്ത തീരുമനം ഞെട്ടിച്ചുവെന്നും ആ തീരുമാനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ജെഡിയു സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാര്‍ എംപി. കേരളഘടകം നീതിഷിനൊപ്പം നില്‍ക്കില്ലെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിതീഷ് കുമാര്‍ ബിജെപിയില്‍ ചേർന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ തീരുമാനം ഞെട്ടിക്കുന്നതാണ്. ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഒരിക്കലും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ബിഹാറില്‍ നടന്ന ജെഡിയു ദേശീയ സമ്മേളനത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം കൊടുക്കണമെന്നാണ് തീരുമാനം എടുത്തത്. അന്ന് ബീഹാറില്‍ നടത്തിയ പ്രഖ്യാപനം ബീഹാറിന് വേണ്ടി മാത്രമായിരുന്നില്ല. രാജ്യത്തെയൊന്നാകെ മുന്നില്‍ കണ്ടുകൊണ്ടാണ്. അതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുമുന്നണി സര്‍ക്കാരുണ്ടാക്കിയത്', അദ്ദേഹം തുറന്നടിച്ചു.
Comments