ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തില്‍നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളിലാണ് പുതിയ സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയത്. രാജ്ഭവനില്‍ രാവിലെ 10 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവേട്ടെടുപ്പ് നാളെ നടക്കും. അതിന് ശേഷമായിരിക്കും മന്ത്രിസഭാ വികസനം. ബിജെപിയില്‍ നിന്ന് 14 പേര് മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്.
Comments