ബിജെപി സംസ്ഥാന കാര്യാലയത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കൊടിയേരിയുടെ വീടിന് നേർക്ക് ആക്രമണം. ഇന്ന് പുലര്‍ച്ചെ 3.30-ഓടെയാണ് ബിനീഷ് കൊടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീട്ടിലേക്ക് കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ആക്രമണ സമയത്ത് കൊടിയേരി ബാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത ആക്രമികള്‍ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു
Comments