മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്മാന് മദനിക്ക് സുപ്രീം കോടതിയുടെ അനുമതി. മകന് ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി കോടതിയെ ആദ്യം സമീപിച്ചത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതി ചോദിച്ചെങ്കിലും എന്‍ഐയെ കോടതി അനുമതി നിഷേധിച്ചിരുന്നു
Comments