തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ. എം, ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താൻ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയ പാർട്ടി നേതാക്കളും വരുമ്പോൾ മാധ്യമ പ്രവർത്തകർ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു.
Comments