റിസർവ് ബാങ്ക് വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വളർച്ച ശക്തമാക്കാൻ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മർദ്ദങ്ങൾക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. പലിശ നിരക്കിൽ ആർബിഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ നോട്ടസാധുവാക്കലിന് ശേഷം താഴേക്ക് പോയ രാജ്യത്തെ സാന്പത്തിക സ്ഥിതി പഴയ വളർച്ചതോത് കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കാൽ ശതമാനം ഇളവെങ്കിലുമാണ് പലിശ നിരക്കിൽ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ നാല് തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ ആർബിഐ തയ്യാറായിരുന്നില്ല. എന്നാൽ പണപ്പെരുപ്പ നിരക്ക് അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയത് പരിഗണിച്ച് ഇത്തവണ പലിശ കുറയ്ക്കാൻ തയ്യാറായേക്കുമെന്നാണ് സൂചന.
Comments