കൊച്ചി: ദിലീപ് കാവ്യാമാധവനെയും മഞ്ജു വാര്യരെയും വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്.ഒരു ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചതായിട്ടാണ് വിവരം. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷി.സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തെന്നുമാണ് വിവരം. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം. പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
Comments