അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
Comments