ദിലീപ് എന്ന മനുഷ്യനെ രാജ്യദ്രോഹിയായി മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നു സുധീര്‍ പറഞ്ഞു.വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് ദിലീപേട്ടനെ നശിപ്പിക്കരുതെന്ന് നടന് സുധീര്‍. 25 ദിവസമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളാണെന്നും ദിലീപിനെ പിന്തുണച്ചതിന്റെ പേരില്‍ അത്താഴപ്പട്ടിണിക്കാരനായ തന്നെ ഉപദ്രവിക്കരുതെന്നും സുധീര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. തന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപാണെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും സുധീര്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക മുമ്പ് ആഗസ്റ്റ് 6 ന് സിഐഡി മൂസയിലേക്ക് തന്നെ സെലക്ട് ചെയ്തത് ദിലീപായിരുന്നു. പാലാരിവട്ടം ഹൈവേ ഗാര്‍ഡനില്‍ വെച്ച് ഉദയ് കൃഷ്ണ സിബി കെ തോമസ്, ജോണി ആന്റണി, ദിലീപ് എന്നിവര്‍ ചേര്‍ന്ന സദസ്സിലേക്ക് ചെന്ന തന്നെ സിനിമയിലേക്ക് എടുത്തത് ആ സിനിമയുടെ നിര്‍മ്മാതാവ ദിലീപായിരുന്നു. സിനിമ ഇല്ലായിരുന്നെങ്കില്‍ തന്റെ ജീവിതം തന്നെ വഴിമാറിപ്പോയേനെ. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ തനിക്കറിയില്ല.
Comments