മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് എംടിരമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി തീരുമാനം. വിജിലന്‍സ് അന്വേഷണമുള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടുന്നതിന്റെ ഭാഗമായാണ് നീക്കം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എം.ടി രമേശും വിജിലന്‍സിന്റെ ചോദ്യംചെയ്യലിന് വിധേയമാകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത്.
Comments