നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയതോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞതായി പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും പിസിജോര്‍ജ് പറഞ്ഞു. പള്‍സര്‍ സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി. ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ് രംഗത്ത് വന്നത്.
Comments