സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയാണ് ഗുരുതര ആരോപണങ്ങള്‍ വി ഡി സതീശന് എംഎല്‍എ ഉന്നയിച്ചത്. സ്വാശ്രയ ഫീസ് വര്‍ധന വിഷയത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചുവെന്നാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയ വി ഡി സതീശന്റെ ആരോപണം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമ സഭ ഇന്നേയ്ക്ക് പിരിഞ്ഞു. ആരോഗ്യ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫീസ് വര്‍ധനക്കായി ഇടപെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായില്ലെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു.
Comments