2016ല്‍ ഇന്ത്യയില്‍ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു. മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് പുറത്തുവിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments