ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ ട്രെയിനപകടത്തിന് പിന്നില്‍ തീവ്രവാദ ഇടപെടലിന് തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്. അപകട സ്ഥലത്ത് എടിഎസ് നടത്തിയ പരിശോധനയില്‍ അത്തരത്തിലുള്ള ഒരു തെളിവുകളും സൂചനകളും ലഭിച്ചിട്ടില്ലെന്ന് യുപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പറഞ്ഞു. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കാല്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര് മരിക്കുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments