മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഡിവിഷന് ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനാണ് കോടതിയില്‍ അംഗീകരിക്കപ്പെട്ടത്. ഇതുസംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദം കോടതി തള്ളുകയായിരുന്നു. അതേസമയം അഞ്ച് അംഗങ്ങളില്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉള്‍പ്പടെ രണ്ട് അംഗങ്ങള്‍ മുത്തലാഖിനെ അനുകൂലിച്ചു. എന്നാല്‍ മൂന്ന് അംഗങ്ങള്‍ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്. ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും, നിയമംമൂലം മുത്തലാഖ് ഒഴിവാക്കാനാകില്ലെന്നും നിരീക്ഷിച്ചു. മുത്തലാഖ് നിരോധിച്ചെങ്കിലും മുസ്ലീംവ്യക്തിനിയമത്തിലെ മറ്റ് വിവാഹമോചനരീതികള് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭരണഘടനയുടെ 32മത്തെ വകുപ്പ് പ്രകാരം ആരെങ്കിലും കോടതിയെ സമീപിച്ചാല്‍, അത് പാര്‍ലമെന്റിന് വിടാതെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് റോഹിണ്ടന്‍ നരിമാന് വ്യക്തമാക്കിയിട്ടുണ്ട്.
Comments