മലപ്പുറം :ഫൈസൽ വധക്കേസിലെ മുഖ്യപ്രതി കുണ്ടിൽ ബിബിനെ (26) ഇന്നു രാവിലെ തിരൂർ ബിപി അങ്ങാടി പുളിഞ്ചോടിൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തു വൻ പൊലീസ് സന്നാഹം. കേസിൽ രണ്ടാം പ്രതിയാണ് ബിബിൻ. , തിരൂർ താലൂക്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. തിരൂരിലും പരിസരപ്രദേശങ്ങളിലുമെല്ലാം കനത്ത പൊലീസ് കാവലുണ്ട്. ഫൈസൽ മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കേസ്. വിപിന്റെ മരണത്തോടെ സ്ഥലത്ത് സംഘാർഷവസ്ഥയുണ്ട്. പൊലീസ് പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 0
Comments