ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന അടുത്ത രണ്ടാഴ്ച്ചയ്ക്കുളളില്‍. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പുനസംഘടനയുണ്ടാവും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്‍ഡിഎ ക്യാമ്പില്‍ തിരിച്ചെത്തിയ ജെഡിയുവിനും ലയനത്തിലൂടെ ശക്തിപ്പെട്ട എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ തീവണ്ടിയപകടങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തോട് അല്പം കൂടി കാത്തിരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. പുനസംഘടനയില്‍ സുരേഷ് പ്രഭുവിനെ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറ്റിയേക്കും
Comments