ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ രംഗത്ത്. സിപിഐ നിർദേശിച്ചവരെ ബാലാവകാശ കമ്മീഷനിൽ ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നൽകി. ബാലാവകാശ കമ്മീഷനിലേക്ക് കൊല്ലത്തെ സിപിഐ വനിതാ നേതാവായ അഡ്വ. ബീനാ റാണി ഉൾപ്പെടെ രണ്ടാളുകളുടെ പേരാണ് സിപിഐ നിർദേശിച്ചിരുന്നത്. എന്നാൽ രണ്ടാളേയും ആരോഗ്യമന്ത്രി ഇന്റർവ്യൂവിനു വിളിച്ചില്ലെന്ന് സിപിഐ ആരോപിക്കുന്നു. നിയമനത്തിൽ വലിയ വിവേചനം നടന്നതായും കത്തിൽ ആരോപിക്കുന്നു. ഇത് അനുവദിക്കില്ലെന്നു പറയുന്ന സിപിഐ അടിയന്തരമായി വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു
Comments