ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച ഖൊരക്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും കുട്ടികളുടെ കൂട്ട മരണം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 42 കുട്ടികള്‍ മരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. 42 കുട്ടികളില്‍ ഏഴ് പേര് ജപ്പാന് ജ്വരം ബാധിച്ചാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ മൂലമാണ് മരിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍ പി കെ സിംഗ് പറഞ്ഞു. ഇവരില്‍ കൂടുതല്‍ പേരും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നവരാണ്. കനത്ത മഴയും വെള്ളപ്പൊക്കവും വെള്ളക്കെട്ടും മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണെന്നും അതുകൊണ്ട് തന്നെ മരണ സംഖ്യ വരും ദിവസങ്ങളില്‍ കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments