അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
Comments