അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല. ക്യാബിനെറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍ക്കൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ബിജെപി നേതൃത്വത്തിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിയാണ് മോഡി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. കോഴ വിവാദത്തില്‍ കുടുങ്ങി രാഷ്ട്രീയമായി തിരിച്ചടികളേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് ഡല്‍ഹിയില്‍ നിന്ന് കിട്ടിയ തിരിച്ചടി കൂടിയാണ് സംസ്ഥാന നേതൃത്വം പോലുമറിയാതെയുളള അല്‍ഫോണ്‍സിന്റെ കേന്ദ്ര സഹമന്ത്രി പദം.
Comments