സോൾ : ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ഉത്തരകൊറിയ സജീവമാക്കി.ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണി നേരിടുന്നതിനായുള്ള പ്രതികരണ നടപടികളുമായി ദക്ഷിണകൊറിയയും രംഗത്തെത്തി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടന്ന മേഖല ലക്ഷ്യം വച്ചുള്ള മിസൈൽ പരീക്ഷണങ്ങളുമായി ദക്ഷിണകൊറിയയും പ്രതിരോധ നടപടികള്‍ ശക്തമാക്കിയതോടെ കൊറിയൻ മുനമ്പു വീണ്ടും സംഘർഷഭരിതമായി. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി.
Comments