ആലുവ : ദിലീപിനെ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദർശിച്ചു.ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും ദിലീപിനെ കാണാനെത്തിയിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് തിരുവോണ നാളിലും ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വർഷവും ദിലീപിന് ഓണക്കോടി നൽകുന്ന പതിവുണ്ടെന്നും ഈ വർഷവും അതു തുടരാനാണ് സന്ദർശനമെന്നും ജയറാം വ്യക്തമാക്കി. സംവിധായകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.
Comments