കൊച്ചി: വൈദ്യുതിമന്ത്രി എംഎം മണി പേരക്കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു പാടിയാണ് മന്ത്രി ആശംസകള്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഓണപ്പാട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ..... എന്ന ഓണപ്പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്. പാട്ട് അവസാനിക്കുന്നതിനോടൊപ്പം ഓണാശംസകളും മന്ത്രി നേരുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.പതിവ് തിരക്കുകള്മാറ്റിവച്ച് ഇത്തവണ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു മണിയുടെ ഓണം.
Comments