ദോക് ലാം പോലുളള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ-ചൈന ഉഭയകക്ഷി യോഗത്തിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെട്ടന്ന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങും വ്യക്തമാക്കി. തർക്കങ്ങൾ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ബന്ധം സമാധാനത്തോടെ മുന്നോട്ടുപോകും. ചർച്ച ക്രിയാത്മകമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദോക്ലാം അതിര്‍ത്തിയിലെ 73 ദിവസത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ആദ്യമായാണ് മോദി ചൈനീസ് പ്രസിഡൻ്റെ കാണുന്നത്.
Comments