ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം ശക്തമാക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ നേതാവ് അബ്ദുള്‍ റഹ്മാന് മക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പിന്തുണയുടെ പേരില്‍ അമേരിക്കയും ബ്രിക്സ് രാജ്യങ്ങളും പാകിസ്താനെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണിത്. ലാഹോറിലെ അല്‍ ദാവാ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങിനിടെയാണ് മക്കി ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയത്. കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം വധിച്ച ഭീകരനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജമാത്ത് ഉദ്ധവയെ രാജ്യാന്തര ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ മക്കി അപലപിച്ചു.
Comments