അങ്കമാലി: നടന് ദിലീപിനെ സുരക്ഷാ സന്നാഹങ്ങളോടെ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തി.മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. രാവിലെ എട്ടുമണിയോടെയാണ് ആലുവ സബ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി നല്‍കിയത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ അനുമതി. ദിലീപിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്.
Comments