വെള്ളക്കെട്ടില്‍ വീണ് പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകന്, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികളായ നാലംഗസംഘം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിജിത്ത് എന്ന വിദ്യാര്‍ഥിയെ കാണാതായി. അഭിജിത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അക്ഷയിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെങ്ങോല പെട്ടമലയില്‍ അടഞ്ഞുകിടന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടം.
Comments