മുംബൈ സ്ഫോടനപരമ്പരക്കേസില്‍ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക കുറ്റവാളി അബുസലിമിനും കരീമുള്ള ഖാനും ജീവപര്യന്തവും ശിക്ഷയും വിധിച്ചു. റിയാസ് സിദ്ദി ഖിക്ക് പത്തു വര്‍ഷം തടവും വിധിച്ചു. പ്രത്യേക ടാഡാകോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അബുസലിമിന് പുറമേ മുസ്തഫ ദോസ, ഫിറോസ് ഖാന്, താഹിര്‍ മെര്‍ച്ചന്റ്, കരിമുള്ള ഖാന്, റിയാസ് സിദ്ദിഖി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. വാദം തുടരുന്നതിനിടയില്‍ മുസ്തഫ ദോസ മരിച്ചു. അബ്ദുള്‍ ഖയ്യൂം എന്ന പ്രതിയെ കോടതി നേരത്തെതന്നെ വെറുതെ വിട്ടിരുന്നു.
Comments