ന്യൂഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതി. നമ്മുടെ രാജ്യത്തിന്റെ ഭംഗിയെ കുറിച്ച് വിദേശികളോട് പറയാന്‍ നമുക്ക് സാധിക്കണം. ഈ ലോകം മുഴുവന്‍ നമ്മുടെ രാജ്യം കാണാന്‍ വരുമെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് യോഗത്തില്‍ പറഞ്ഞു. കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബിജെപി ഇടപെടില്ലെന്നുമായിരുന്ന മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. എന്നാല്‍, ഇത് പറഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ അദ്ദേഹം വിരുദ്ധ നിലപാട് സ്വീകരിച്ചത്. പുരാതന സംസ്കാരത്താല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. നമ്മുടെ ചരിത്രത്തെ നാം സ്നേഹിക്കണം.
Comments