മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു . കടകംപള്ളിക്ക് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ചൈനയിൽ ലോക ടൂറിസം ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. പിന്നിൽ സങ്കുചിത രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.
Comments