ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മിന്നും ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്.ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ ജനറൽ സീറ്റുകളെല്ലാം എസ്എഫ്ഐ ,ഐസ, ഡിഎസ്എഫ് സഖ്യം നേടി. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി ഐസയുടെ ഗീതാകുമാരി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപി യുടെ നിധി ത്രിപാഠിയെ പിന്തള്ളിയാണ് ഗീതാകുമാരി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിസന്റായി സോയ ഖാൻ, ജനറൽ സെക്രട്ടറിയായി ദുഗിരല ശ്രീകൃഷ്ണ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ഇടത് സഖ്യത്തിന് റ ശുഭാനുഷു സിംഗാണ് ജോയിന്റ് സെക്രട്ടറി. നാളെയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം.
Comments