കണ്ണൂര്‍ : കൂത്തുപറമ്പിലെ വീടിന് നേരെയാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി ശ്രീനിവാസന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ആക്രമണം. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക് നില്ക്കുന്ന ആളല്ല ദിലീപെന്നുമാണ് ശ്രീനിവാസന് പറഞ്ഞത്. സാമാന്യബുദ്ധിയുള്ള ആളാണ് ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയും മുന്‍പ് ആരുടെ മേലും കുറ്റം കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്നും ശ്രീനിവാസന് മുമ്പ് പറഞ്ഞിരുന്നു.
Comments