വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയും കൊല്ലപ്പെടു. അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബീഹാറിലെ മുസഫര്‍പൂരില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ദേശീയപാത 28ല്‍ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് പോലീസ് വാഹനത്തില്‍ ഇടിക്കുകയും പോലീസുകാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Comments