ചൊവ്വാഴ്ച രാത്രി ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം സംഭവിച്ചയാളുടെ മൃതദേഹം 15 കിലോമീറ്റര്‍ മാറി വിവസ്ത്രമായ നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്കിട നല്‍കുന്നത്. കലവൂര്‍ ഹനുമാരുവെളി സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കളര്‍കോട് ജംഗ്ഷനില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി തോട്ടപ്പളി ഭാഗത്തുവെച്ച് ഇയാളെ വാഹനമിടിച്ചിരുന്നു. എന്നാല്‍, 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
Comments