കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തില്‍ നടത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.
Comments