ഇന്ത്യന്‍ താരം പി.വി സിന്ധു സ്വപ്നക്കുതിപ്പ് തുടരുന്നു. ചൈനീസ് താരത്തെ വാശിയേറിയ പോരാട്ടത്തില്‍ തോല്‍പ്പിച്ച് സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലിലെത്തി. 66 മിനിറ്റു നീണ്ടു നിന്ന മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോല്‍പ്പിച്ചത്. സ്കോര്‍: 21-10, 17-21,21-16.
Comments