ഹാദിയ (അഖില) കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവും ഷെഫിന് ജഹാന് ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും പോലീസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് ഷെഫിന് ജഹാന് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments