അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ അസൗകര്യം മൂലമാണ് വാദം മാറ്റിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.നേരത്തേ ഇതേ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. 60 ദിവസത്തിലധികമായി ദിലീപ് ജയിലിലാണ്. ഇതിനിടെ, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടി. അങ്കമാലി കോടതിയാണ് അതിന് അനുവാദം നല്‍കിയത്.
Comments