കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ 69 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന് ജാമ്യം ലഭിക്കാത്തത കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ജാമ്യം നിരസിക്കപ്പെടാന്‍ കാരണം- പി.സി ജോര്‍ജ് എം.എല്‍.എ. കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ജാമ്യം നിരസിക്കപ്പെടാന്‍ കാരണം. കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്കിയാല് മറുപടി നല്‍കും. തന്നെ സാക്ഷിയാക്കണമെന്നാണ് ആഗ്രഹമെന്നും ജോര്‍ജ് പറഞ്ഞു. കേസില്‍ ദിലീപിനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ജോര്‍ജ്, അമേരിക്കന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദിലീപിനെ കേസില്‍ കുടുക്കിയത് ഗൂഢാലോചനയാണെന്നും വട്ടിളകിയ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും ജോര്‍ജ് വിമര്‍ശിച്ചിരുന്നു. പോലീസ് തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടില്ല. തനിക്ക് നോട്ടീസ് നല്കിയാല് അപ്പോള്‍ തന്നെ മറുപടി നല്‍കും. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നാണ് ആഗ്രഹം. കക്ഷി ചേര്‍ത്താല്‍ സി.ബി.ഐയെ സമീപിക്കുമെന്നും ജോര്‍ജ് പറയുന്നു. കാവ്യ മാധവന് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് കേസ് അട്ടിമറിക്കാനാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, കോടിയേരിയുടെ വാക്കുകളില്‍ തന്നെ കേസിന് പുറകില്‍ ആരാണെന്നത് വ്യക്തമാണെന്നും ദിലീപ് അകത്ത് കിടക്കട്ടെയെന്നുമാണ് കോടിയേരി ഉദ്ദേശിക്കുന്നതെന്നും ജോര്‍ജ് തിരിച്ചടിച്ചു.
Comments