അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ചു. തറക്കല്ലിട്ട് 56 വര്‍ഷത്തിന് ശേഷമാണ് ഡാം പണി പൂര്‍ത്തിയാകുന്നത്. പ്രധാനമന്ത്രിയുടെ 67-ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതും ശ്രദ്ധേയമാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിന്റെ ജീവനാഡിയാണെന്ന് മോദി പറഞ്ഞു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നര്‍മദാ ജില്ലയിലെ കേവാദയില് എത്തിയത്. നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള നര്‍മദാ ഡാം 56 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്റു തറക്കല്ലിട്ട ശേഷം ഇപ്പോഴാണ് തുറന്നു നല്കാനായാത്. വന്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇത്. അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ വലുതും, കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാം സ്ഥാനത്തുമാണ്.
Comments