ഗുജറാത്തിലെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ ഹാജരായി. നരോദാ പാട്യ കൂട്ടക്കൊലക്കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിച്ച ബിജെപി നേതാവ് മായ കോട്നാനിയുടെ സാക്ഷിയായി വിസ്തരിക്കാനാണ് ഷായ്ക്ക് അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ എത്തിയത്.
ഗുജറാത്ത് കപാപത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കോട്നാനിക്ക് നിരപരാധിത്തം തെളിയിക്കാന്‍ അമിത് ഷാ എത്തണമെന്നും, എന്നാല്‍ അമിത് ഷാ ഇപ്പോള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണെന്നും കോട്നാനി പ്രതികരിച്ചിരുന്നു. ഒരു സാധാരണ സാക്ഷിയായി അമിത് ഷായെ പോലൊരാള്‍ ഹാജരാകേണ്ടതില്ലെന്നും ബി.ജെ.പിയില്‍ ചില നേതാക്കള്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ അമിത് ഷാ പ്രത്യേക താല്പര്യമെടുത്താണ് സാക്ഷിയായി കോടതിയില്‍ ഹാജരാകുന്നത്.
Comments